1

നിന്റെ സ്‌മൃതിയിൽ

മനസ്സിൽ തളം കെട്ടി നിൽക്കുന്ന ഓർമ്മകൾക്കിന്നും ഒരായുസ്സിന്റെ വേദനയാണ്. തിരിച്ചു കിട്ടാത്ത ആ വസന്തകാലം ഇന്നും എനിക്കൊരു വിങ്ങലാണ്. നീയും ഞാനുമെന്നുള്ളതിൽ നിന്ന് നമ്മളായി മാറിയ ആ ഒരു നിമിഷം ഇന്നും എനിക്ക് ആശ്ചര്യമാണ്. നിനക്കറിയുമോ? നീ ഇല്ലാത്തതിനാൽ ഞാനിന്നു ഇവിടെ ഏകനാണ്. കൈകൾ കോർത്തു നമ്മൾ നടന്നകന്ന ഇടവഴികൾ ഇന്നെനിക്ക് വിജനമാണ്. ഇന്നും ഞാൻ നിനക്കായ്‌ അലയുകയാണ്. നീയില്ലാ മഴയിൽ ഞാനിന്ന് ആസ്വസ്ഥനാണ്. ഇരുൾമൂടിയ എന്റെ ചിന്തകൾക്കിന്ന് നിന്നെയോർത്ത് ആദിയാണ്. എവിടെയാണ് നീ ? ഈയൊരു അകൽച്ചയുടെ ആവശ്യം എന്തിനാണ്? നിന്റെ സ്മൃതിയിൽ ഞാൻ ഇവിടെ ഉരുകി തീരുകയാണ്. നിയെനിക്ക് ഒരു വാക്ക് തരണം. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നീയുണ്ടാകുമെന്ന്. എന്നാൽ നിനക്കായ് കാത്തിരിക്കാൻ ഞാൻ ഇവിടെ ഒരുക്കമാണ്....