1

ജീവിതം അതിജീവിതം

          മനുഷ്യ ജീവിതം പലപ്പോഴും രസകരമായ ഒന്നാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ ജീവിതം മുഴുവനായി പഠിക്കാൻ കഴിയില്ല എന്നത് വലിയൊരു സത്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണം തന്നെയാണ് ഈ ചിത്രങ്ങൾ, അസാധാരണപരമായ ഒരുപറ്റം ജനങ്ങളുടെ ജീവിതം. ജീവിതത്തിൽ നമുക്ക് ചുറ്റും ഒരുപാട് കാഴ്ചകൾ ഉണ്ട്. എന്നാൽ ഓരോ കാഴ്ചകളും വെറും കാഴ്ചയല്ല ഒരു കഥ കൂടി അവ നമ്മളോട് പറയുന്നു. ഒരു നേരത്തെ ആഹാരത്തിനായി അതിഥി തൊഴിലാളികൾ മുതൽ തദ്ദേശിയരായ മലയാളികൾ വരെ അതിൽ ഉൾപ്പെടുന്നു എന്നത് ഒരു വാസ്തവമാണ്. തന്റെ ജീവിതം മുന്നോട്ട് പോകുവാൻ ഏത് പൊരി വെയിലത്തും, കനത്ത മഴയിലും അഹോരാത്രം കഷ്ടപ്പെടാൻ തയ്യാറായവർ.
          വികസിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ നമുക്ക് രണ്ടുതരം ജന സമൂഹത്തെ കാണാൻ കഴിയും. കുറച്ചു പേർ പണവും അധികാരവും എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ മറ്റു ചിലർ ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നു. നമ്മുടെ ഓരോ ദിവസത്തെ യാത്രയിലും നമ്മൾ വ്യത്യസ്തവും മനോഹരമായ കാഴ്ചകൾ കാണുന്നു. ചില കാഴ്ചകൾ നമുക്ക് പച്ചയായ പല മനുഷ്യരുടെ ജീവിതങ്ങൾ കാണിച്ചുതരുന്നു. പക്ഷേ നമ്മുടെ തിരക്കുപിടിച്ച ജീവിതശൈലിയിൽ അതൊന്നും കാണാൻ ശ്രമിക്കാറില്ല. ഓരോ പ്രഭാതത്തിലും ഞാനും നിങ്ങളും ചിന്തിക്കുന്നത് എങ്ങനെ എന്റെ ജീവിതത്തിൽ വിജയം കൈവരിക്കാം എന്നത് തന്നെയാണ്. ഉദാഹരണമായി ഒരു നാല് വയസ്സ് പ്രായമുള്ള കുട്ടിയാണെങ്കിൽ  അവൻ/ അവൾ വിചാരിക്കുന്നത് വീട്ടിൽ നിന്ന് സ്കൂളിലേക്കും സ്കൂളിൽ നിന്ന് തിരിച്ചു വീട്ടിലേക്കും, മറ്റൊരു ചിന്തയുമില്ല.  വേണ്ടതെല്ലാം തന്നെ കയ്യെത്തും ദൂരത്ത് ഉണ്ടാവും. എപ്പോഴും സന്തോഷം സമാധാനവും. എന്നാൽ ഇതൊന്നുമല്ലാതെ മറ്റൊരു ജീവിതം ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യജീവിതങ്ങൾ ഉണ്ട്. അവരെ ആരും കാണാനും അറിയാനും ശ്രമിക്കുന്നില്ല. ഈ മനുഷ്യജീവിതങ്ങൾക്ക് സ്വപ്നം കാണാൻ പോലും ഭയമായിരിക്കും, കാരണം... അറിയില്ല നാളത്തെ ജീവിതത്തെ പറ്റി. തിരക്കുപിടിച്ച ഓടുന്ന ഞാനും നിങ്ങളും തന്നെയാണ് ഇവർക്ക് കൈത്താങ്ങാവേണ്ടത് ഇവരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരേണ്ടത്.
          ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട മറ്റൊരു സത്യമുണ്ട്, നമ്മൾ മാറ്റിനിർത്തുന്ന  ഇവരിലൂടെയാണ് നമ്മുടെ ജീവിതം സുരക്ഷിതമാകുന്നത്. ഒരു കാഴ്ചക്കാരനായി ഈ ചിത്രങ്ങൾ കാണുമ്പോൾ ജീവിക്കാൻ വേണ്ടി വ്യക്തികൾ പല ജോലികൾ ചെയ്യുന്നു അല്ലെങ്കിൽ ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നു അതിനപ്പുറം ഈ ചിത്രങ്ങൾ നമ്മളോട് പറയുനത്തു സാധാരണമായ ജീവിതങ്ങളാണ്.  ഓരോ ദിവസം കടന്നു പോകുമ്പോഴും കൂടുതൽ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന നമ്മൾ ചിലപ്പോഴൊക്കെ സന്തോഷം എന്ന വികാരത്തെ മനസ്സിലാക്കാറില്ല എന്നാൽ ഇത്തരം ജനങ്ങൾ, ഉള്ളതിനെ സന്തോഷത്തോടെ ആസ്വദിച്ച് പച്ചയായി ജീവിക്കാൻ ശ്രമിക്കുന്നു. ഓരോ ദിനവും കടന്നു പോകുമ്പോൾ ഇവർ ഇവരുടെ ജീവിതത്തോട് മല്ലിടുകയാണെന്ന് പറയാതെ വയ്യ. കുപ്പിയും പാട്ടയും പെറുക്കി ജീവിക്കുന്നവർ, റിക്ഷ വലിക്കുന്നവർ തുടങ്ങി നിരവധി മേഖലകളിൽ തങ്ങളുടെ വിയർപ് പതിപ്പിച്ചവരാണിവർ