1

ദൈവത്തിന്റെ സ്വന്തം നാട്

ദൈവത്തിന്റെ സ്വന്തം നാട് ഉണ്ടായിരുന്നു. പണ്ട് കേരളം എന്നറിയപ്പെടുന്നൊരു നാടുണ്ടായിരുന്നേ, ഇപ്പോൾ ആ നാട് എവിടെ പോയിന്നറിയാമോ കൂട്ടരെ... നീതിയും സത്യവും  നിറഞ്ഞോരു നാട്, അതിലുപരി മനുഷ്യത്വം ഉള്ളോരാർന്നേ, ഇപ്പോൾ കേൾപ്പതിനുണ്ടോ അങ്ങനെയൊരു നാടിനെ? കൂട്ടരെ, മനുഷ്യൻ മനുഷ്യനെ തന്നെ കൊല്ലുന്നു. അതും ഒരു ആറടി മണ്ണിനും ചെറിയ കടലാസ് ഗാന്ധിജി തുട്ടിനും വേണ്ടി. മനുഷ്യൻ അവനെ തന്നെ അടിമപ്പെടുത്തുന്നു. അവന്റെ സ്വ നിയമങ്ങൾ കൊണ്ട് "സ്വാതന്ത്ര്യം" എന്ന വാക്ക് തന്നെ ദാനപ്പാത്രമായി മാറുന്നു. ജാതിയുടെയും മതത്തിന്റെയും വർഗഭോഗത്തിന്റെയും പേരിൽ മനുഷ്യ സ്വത്വത്തിന്റെ വില തന്നെ ഇല്ലാതാക്കുന്നു ചില മഹാന്മാർ. മനുഷ്യർ മനുഷ്യനല്ലാതായി തീരുന്നു ഭൂമിയിൽ. എങ്ങോട്ടാണീ പോക്ക് നാടിന്റെ  എന്നറിയാമോ ആർക്കെങ്കിലും? 
പ്രവചനം സാധ്യമോ ഇന്ന്...നിനക്കിനി കാലമേ .....