1

ഉറക്കം

മഴപെയ്യുന്ന രാവിലാവണം
അതു സംഭവിക്കേണ്ടത്-
ഉറക്കത്തിൽ 
വെള്ളിടികേട്ടപോലെ ഏവരും 
ഞെട്ടിയെഴുനേല്ക്കണം-
ആ രാവിൽ 
വിരുന്നുമേശകളിൽ
ഞാൻ സല്ക്കാരമാവണം.
സന്ദേശങ്ങൾക്കൊണ്ടു
കൂട്ടുകാർ
പത്രമാപ്പിസുകൾ നിരങ്ങണം.
പൂക്കളുടെ സുഗന്ധം
വീടിന്റെ ഉമ്മറത്തു നിറയണം-
ഇതൊന്നുമറിയാതെ
മഴയേയാസ്വദിച്ചെനിക്കു
നീണ്ടുനിവർന്നു
കിടന്നുറങ്ങണം