അകക്കാമ്പ്
ഇടറാതെ പായുന്ന കാലമേ നിന്‍
കാലാന്തരത്തില്‍ മരിക്കുന്നു ഞാന്‍
ആറടി മണ്ണില്‍ നിലക്കുന്ന ശ്വാസത്തില്‍
ഒരു മാത്ര ഞാനെന്നെ പുല്‍കിടുന്നു
അറിയാതെ അഭിലാഷം ഓര്‍ത്തിടുന്നു
ഓര്‍ത്തോരാ ഓര്‍മ്മ തന്‍ മറനീക്കി നീ വന്നു
നീ മാത്രമായൊതുങ്ങിയെന്‍ ഓര്‍മ്മകള്‍
കൊഴിഞ്ഞൊരാ നിമിഷങ്ങളാല്‍ തലോടി ഞാന്‍ നിന്നെ
വീണ്ടുമാവഴിതന്‍ പാതയില്‍ തിങ്ങി
നേര്‍ത്തൊരു നനവായി പെയ്തിറങ്ങിയൊരാ നാളുകള്‍
ഇന്നുമെന്നധരത്തില്‍ നൃത്തം ചവിട്ടുന്നു
മനസ്സിന്‍ ചെപ്പില്‍ മൊട്ടായ് വിരിയുന്നു
കൈകളായി കോര്‍ത്ത സ്വപ്നങ്ങള്‍ നീ
നെഞ്ചില്‍ നിന്നൊഴുകിയ കവിതയും നീ
നെഞ്ചില്‍ നിന്നൊഴുകിയ കവിതയും നീ
വീണ്ടുമീ വഴി വരില്ലായിരിക്കും നമ്മള്‍
എങ്കിലും!
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!
ഓര്‍മ്മകള്‍ക്കെന്തു തുടിപ്പും...