1

തിരിച്ചറിവ്

ഇരുളിന്റെ അന്ധകാരത്തിൽ നിന്ന് നീ പകലുകളിലേക്ക് ഇറങ്ങി ചെല്ലണം. ഓരോ അസ്തമയങ്ങൾക്ക് ശേഷവും ഉദയമുണ്ടെന്നു നീ തിരിച്ചറിഞ്ഞേക്കണം.വർണ്ണശലഭങ്ങളെ പോലെ നീ തേൻ നുകരുവാൻ വേണ്ടി പൂക്കളായ പൂക്കളിലേക്ക് പാറി പറക്കണം. നിനക്ക് ചുറ്റും നീ പോലും കാണാത്ത ലോകമുണ്ടെന്നു  തിരിച്ചറിഞ്ഞേക്കണം.ആ ലോകത്തിന്റെ കൊടുമുടിയിലേക്ക് ഒരു നാൾ യാത്ര തിരിക്കാൻ നീ ഒരുങ്ങി നിന്നേക്കണം . ജാതി മത വ്യവസ്ഥതികൾക്കു  മേലെ വർണ്ണ വിവേചനങ്ങൾക്ക് മേലെ, എന്തിനു വേർതിരുവുകൾ ഇല്ലാത്ത ഒരു ലോകംമുണ്ടെന്നു നീ മനസിലാക്കിടണം.നിനക്ക് ചുറ്റുമുള്ള മനുഷ്യസഹജങ്ങളെ നിന്നിൽ ഒരാളായി കണ്ടു ജീവിക്കാൻ പഠിച്ചേക്കണം. അവരും നിനക്ക് ആരൊക്കെയോ ആണെന്നുള്ള ബോധ്യം നിന്നിൽ ഉടലെടുക്കണം. നിന്നിലെ ചിറകുകൾ കൊണ്ട്  ചുറ്റുമുള്ളവരെയും കൂടി പാറി പറന്നു നീ കണ്ട ലോകം കാണിക്കാൻ പ്രാപ്തനാക്കിയേക്കണം. മറ്റുള്ളവരുടെ വേദനയിൽ പോലും നിന്റെ വേദനയെ മറന്നേക്കണം മറ്റുള്ളവരുടെ സന്തോഷങ്ങളിൽ നിന്റെ സന്തോഷം കണ്ടെത്തിയേക്കണം. ഒടുവിൽ കുന്നിൻ ചെരുവിൽ പൂത്ത നീല കുറിഞ്ഞിയെപ്പോലെ മറ്റുള്ളവരുടെ മനസ്സിൽ നീ നിറഞ്ഞു നിന്നേക്കണം...