1

പറയാതെ പോയ പ്രണയം

എനിക്ക് നിന്നിൽ ഇനിയും പൂത്തുലയണം വരും ജന്മത്തിലെങ്കിലും കോടമഞ്ഞു കൊണ്ടു പുതഞ ആ താഴ് വാരയിലെ  തണുപ്പിൽ എനിക്ക് നിന്റെ ആ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് അന്ന് നമ്മൾ കണ്ട ആ സ്വപ്നലോകത്തേക്ക്  യാത്ര തിരിക്കണം, ചുരംകയറി ഒടുവിൽ നമ്മൾ  കുന്നിൻചെരുവിലേക്കെത്തുമ്പോൾ നിന്നെയും ചേർത്തു നിർത്തികൊണ്ട് പറയാതെ പോയ എന്റെ പ്രണയം നിന്നിലൂടെ  എനിക്ക് ഈ ലോകത്തിനോട് പറഞ്ഞറിയിക്കണം.രണ്ടിണകുരുവികളെ പോലെ നമ്മുക്കവിടെയിരുന്നു സല്ലപിക്കണം.ഒടുവിൽ വ്യാഴവെട്ടത്തിന്റെ വസന്തത്തിൽ മഴനനഞ്ഞ ആ കുന്നിൽ ചെരുവിൽ നിനക്ക് മാത്രമായി നീലക്കുറിഞ്ഞി പൂക്കളായി പുനർജനിക്കണം.നിന്നിലേക്ക് എനിക്ക് ലയിച്ചിടണം.ഒടുവിൽ മോഹ വാഗ്ദാനങ്ങൾ നിനക്ക് നൽകി ഒരു പിൻവിളിക്ക് പോലും കാത്തുനിൽക്കാതെ നിന്നോടുപോലും യാത്ര ചോദിക്കാതെ ഈ മണ്ണിനോടലിഞ്ഞു എനിക്ക് ചേർന്നിടണം.....