1

ആൾക്കൂട്ടത്തിൽ തനിയെ

ചുറ്റുമുള്ള ലോകം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. ചുറ്റുമുള്ളവരെല്ലാം അവരുടെതായ തിരക്കുകളിലാണ്. എനിക്ക് മാത്രം ഇപ്പൊ നിൽക്കുന്നന്നിടത്തുനിന്ന് ഒരടി പോലും മുന്നോട്ട് വെക്കാൻ പറ്റുന്നില്ല. തിരിഞ്ഞു നോക്കിയപ്പോഴാണ് മനസ്സിലായത് ഞാൻ കുറെ ദൂരം മുന്നോട്ടുവന്നിട്ടുണ്ട്. അപ്പൊൾ ഇനി തിരിഞ്ഞു നടക്കാൻ പറ്റില്ല. എന്തൊക്കെയായാലും മുന്നോട്ടു പോയേ പറ്റൂ. പോകുന്ന വഴി ചിലപ്പോൾ  വീണുപോവാം തട്ടി വീഴ്ത്തും കാലുവച്ച് വീഴ്ത്തും വഴിതെറ്റിക്കും തള്ളി മാറ്റാൻ ശ്രമിക്കും. പക്ഷേ ഞാനെന്റെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും. അത് ഞാൻ ഈ യാത്രയുടെ തുടക്കത്തിൽ തന്നെ എടുത്തു തീരുമാനം ആണ്. ഇപ്പൊ തന്നെ ഒന്ന് തെന്നി വീണേ ഉള്ളു. കയ്യും കാൽ മുട്ടും മുറിഞ്ഞ് നല്ല വേദന തോന്നുന്നു പക്ഷെ ഇവിടെ ഇരുന്നുള്ള വിശ്രമം ഇല്ല. ഇനി മുഖത്തൊരു ചിരി ഒട്ടിച്ചു വച്ചുള്ള യാത്ര മാത്രം.