മഴ
നേരം ഇരുണ്ടൊരുനേരമായി
ഉണ്ണി പാഠാപുസ്തകം തുറന്നിതാ
ചൊല്ലി പഠിക്കുന്നു മലയാള പദ്യം
'മുളയ്ക്കുന്നു വിത്തുകൾ, വളരുന്നു
ജീവിതം പച്ചവിരിച്ച ഭൂമിയായി
സ്കൂളിൽ പോയതും മഴയിൽ
കളിച്ചതും ബാല്യകാലം സ്മരണയായി
ചാറ്റൽമഴയിൽ കരങ്ങൾ കോർത്ത്
പ്രണയതാക്കൾ നടപ്പിലായി
പാട്ടു കേട്ടൊരു കട്ടൻ കുടിക്കുവാൻ
മഴ ഇന്നൊരു കാര്യമായി '
പെട്ടന്നതാ അമ്മ വിളിച്ചോതി
"ഉണ്ണീ... കൂര ചോരുന്നു
അടിയിൽ പാത്രം വക്കൂ...