പെയ്തിറങ്ങിയ മഴ
ഈ കാറ്റിനും മഴയ്ക്കും പറയാനുണ്ട് ഒന്നു ചേരാതെ പോയ ഒരു പ്രണയത്തിന്റെ കഥ. ഓരോ കാലവർഷത്തിലും മാത്രം ഒന്നിക്കുന്ന പ്രണയം ഇതൊരു പ്രണയമാണ്, കാലങ്ങൾ എത്ര കടന്നാലും വിട്ടു പിരിയാത്ത പ്രണയം ഓരോ ഇലകളും പൂക്കളും ഇവരുടെ പ്രണയത്തിന്റെ സാക്ഷികളാണ്. കാർമേഘങ്ങൾ ഇരുണ്ടു തുടങ്ങിയിരിക്കുന്നു മരത്തിന്റെ ചില്ലകൾ തണുത്ത കാറ്റിൽ വീശി തുടങ്ങിയിരിക്കുന്നു മഴയുടെ ഓരോ തുള്ളികളും പെയ്തിറങ്ങി ഇനി അവർ തമ്മിലുള്ള പ്രണയത്തിന്റെ നിമിഷങ്ങൾ.