പ്രിയപ്പെട്ട സാൻ്റാപ്പൂപ്പന്
പ്രിയപ്പെട്ട സാൻ്റാപ്പൂപ്പന്,
സുഖമാണെന്നു വിശ്വസിക്കുന്നു. ഒരു വർഷത്തിനു ശേഷം അടുത്ത ക്രിസ്മസ് വരവായല്ലേ. എൻറെ ജീവിതത്തിലെ പത്തൊന്പതാമത്തെ ക്രിസ്മസ് ആണിത്. എനിക്ക് തോന്നുന്നു ക്രിസ്തുവിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിലും കൂടുതൽ പ്രാധാന്യം നൽകുന്നത് കുട്ടികൾക്കാണെന്ന്. അങ്ങനെയല്ലേ സാൻ്റാ?
എങ്ങനെയായാലും എല്ലാം നല്ലതാവട്ടെ. ഇന്നത്തെ ക്രിസ്മസിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? എനിക്ക് ഒരു കാര്യം ഇപ്പോഴും അതിശയകരമായി തോന്നുന്നു. അത് എന്തെന്ന് വെച്ചാൽ ശരിക്കും സാൻ്റാ ഭൂമിയിലേക്ക് വരുന്നുണ്ടോ ഈ കുഞ്ഞു കുട്ടികളെ കാണാൻ സമ്മാനങ്ങളുമായി... എനിക്ക് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒന്ന് നേരിട്ട് കാണണമെന്ന്. എനിക്ക് സമ്മാനങ്ങൾ ഒന്നും വേണമെന്നില്ല പക്ഷേ ജീവിതത്തിൽ ഒരു ഒരുവട്ടമെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നു. ചിലപ്പോൾ അതായിരിക്കും എനിക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം. കാരണം, ഞാൻ ഇതുവരെ ചെറിയതോതിൽ പോലും ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഞാൻ വളരെയധികം ആഗ്രഹിച്ചിട്ടുണ്ട് ആർഭാടമായി ക്രിസ്മസ് ആഘോഷിക്കാൻ. പക്ഷേ എന്തോ ഞാനിതുവരെ ആഘോഷിച്ചിട്ടില്ല അതിനുള്ള അവസരം കിട്ടിയിട്ടും ഇല്ല. അതുകൊണ്ട് എടുത്ത് പറയാൻ നല്ല ക്രിസ്മസ് ഓർമ്മകൾ ഒന്നും എനിക്കില്ല. പക്ഷേ എല്ലാ ക്രിസ്മസും ഞാൻ വളരെയധികം സന്തോഷത്തോടെ വരവേൽക്കുന്നു ഒപ്പം സാൻ്റായെയും. വീണ്ടും കാത്തിരിക്കുന്നു സാൻ്റായുടെ വരവിനായി പുതിയൊരു സ്വപ്നസാക്ഷരത്തിനായി. വരില്ലേ സാൻ്റാ എൻ്റെയടുത്തേക്ക്?
ഇനിയെങ്കിലും എനിക്ക് പുതിയൊരു ഓർമ്മ ഉണ്ടാക്കുന്നതിനായി... എന്തായാലും ഞാൻ കാത്തിരിക്കും എന്നത്തേയും പോലെ ഇന്നല്ലെങ്കിൽ അടുത്ത ക്രിസ്മസിനായി. നല്ലൊരു ക്രിസ്മസ് രാവിൻറെ ആശംസകളോടുകൂടി ഈ കത്ത് ചുരുക്കുന്നു. മറുപടിക്കായി കാത്തിരിക്കും. മേരി ക്രിസ്മസ് സാൻ്റാ.
എന്ന് സാൻ്റായുടെ
സ്വന്തം
ശിവ