1

നാൻ പകൽ നേരത്തെ ഒരു പയനം

പ്രിയപ്പെട്ട അലി,
ഞാൻ സൂസന്നയുടെ കയ്യിൽ  ഒരു കത്ത് നിനക്ക് തരാൻ ഏൽപ്പിച്ചിരുന്നു ഉറങ്ങുന്ന നിന്നെ നോക്കി ഇരുന്നാണ് ഞാൻ എഴുതുന്നത്. അതിന് നീ മറുപടി അയച്ചില്ലല്ലോ. പിന്നീടാണ് ഞാൻ നിനക്ക് സംഭവിച്ച അപകടം അറിഞ്ഞത്. നീ എന്നാണ് ഇനി വരുന്നത്?  തീയതി കുറിച്ച് ഉടനെ മറുപടി അയക്കുമല്ലോ. അബിക്ക് താൽപര്യമെങ്കിൽ അയാളെയും കൂട്ടിക്കോളൂ.
സ്നേഹപൂർവ്വം ചന്ദ്രൻ.

വെള്ളത്തൂവൽ ചന്ദ്രൻ അലിക്ക് എഴുതിയ ഈ കത്ത് വായിച്ച്  ബുക്കിൽ നിന്നും കണ്ണെടുത്തപ്പോഴാണ് ഞാൻ അറിഞ്ഞത് എന്റെ സ്റ്റോപ്പ് കഴിഞ്ഞിരുന്നു. ഇരുന്നിടത്തിരുന്ന് എഴുന്നേൽക്കാൻ ഉള്ളമടിയോ അതോ വായന രസിച്ചിട്ടോ ആവണം  കണ്ടക്ടർക്ക് ഒരു പത്തുരൂപ അധികം കൊടുത്ത്  അവസാന സ്റ്റോപ്പിലേക്ക്  ഞാൻ യാത്ര തിരിച്ചു. ചേട്ടാ പുത്തൂരൂപ വേണ്ട മാന്നാമംഗലം മതി.  അവിടെ ഇറങ്ങി അടുത്ത ബസ്സ് വിളിച്ച് പുത്തൂര് ഇറങ്ങാനാണ് തീരുമാനിച്ചത്. പക്ഷേ അതും നടന്നില്ല.  അലിയുടെ ബാധ കൂടിയതാണോ എന്നറിയില്ല. ലക്കും ലഗാനും ഇല്ലാത്ത യാത്ര, തിരിച്ചു വരുന്ന വഴിക്കാണ് ചോച്ചേരിക്കുന്ന് അമ്പലം ഉള്ളത്.  അവിടെ ഒന്ന് ഇറങ്ങിയേക്കാം, അവിടെ എത്തിയപ്പോൾ ആകട്ടെ  പരിചിതങ്ങളാം മുഖങ്ങൾ അപരിചിതർ എന്നപോലെ മുഖത്തു നോക്കാതെ പോകുന്നു. കുന്ന് കയറി തിരിച്ചിറങ്ങുമ്പോൾ ഒരു നീർക്കോലി. കൂട്ടിനായി അവനെയും കൊണ്ട് 165 പടി ഞാൻ ഇറങ്ങി. എന്നെ കണ്ട വെപ്രാളത്തിലോ അതോ വഴിതെറ്റിയതാണോ എന്നറിയില്ല എന്നെപ്പോലെ തന്നെ പിന്നെ വന്ന കാര്യം ചെയ്തു തിരികെ, 12 കിലോമീറ്റർ നടന്നു വീട്ടിലേക്ക് എത്തി പോരുന്ന പോക്കിൽ  കുട്ടനല്ലൂർ ലൈബ്രറി കയറിയൊരു മെമ്പർഷിപ്പ് എടുത്തു.  എന്ത് നല്ല സുഖ സുന്ദരമായ ദിവസം.