മാധുരി
നിനക്കോർമ്മയുണ്ടോ മാധുരി വാകമരച്ചുവട്ടിലെ വാക പൂക്കളോട് നമ്മൾ കലഹിച്ചിരുന്നത്. നമ്മുടെ പ്രണയത്തിനു സത്യമില്ലെന്നോതിയ വാക പൂക്കളോട് നീ പരിഭവം നടിച്ചിരുന്നത്. വാക മരക്കൊമ്പിലെ ചില്ലയിലിരുന്നു നമുക്കായ് ഈണം പകർന്നു നൽകിയ കുയിലിനെപോലും കണ്ണ് വെട്ടിച്ചു കൊണ്ട് നിന്റെ പിൻകഴുത്തിലെ ആ മറുകിനെ ഞാനെന്റെ ചുണ്ടുകൾക്കൊണ്ട് ചുംബിച്ചത്. ഒടുവിൽ മഴനനയണം എന്ന് എന്റെ കാതിൽ നീ വന്നു ചൊല്ലിയപ്പോൾ നിന്നെ എന്റെ മാറോടു ചേർത്തുനിർത്തി നമ്മളൊരുമിച്ച് മഴ നനഞ്ഞിരുന്നത്. നിലാവുള്ള രാത്രികളിൽ ആ വാകമരച്ചുവട്ടിനു കീഴിൽ ആ ഇളം തണുപ്പിൽ ഹെഡ്സെറ്റ്ന്റെ പകുതിയും പങ്കിട്ടു എന്റെ തോളിൽ തല ചായ്ച്ചു കിടന്നു കൊണ്ട് പ്രണയഗാനങ്ങൾ ആസ്വദിച്ചിരുന്നത്. എന്നിട്ടും നിന്റെ വാശിക്കുമുന്നിൽ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞാൻ മാറ്റി നിർത്തിയിട്ടും ഒടുവിൽ നിന്റെ ഓർമ്മകളുടെ വിത്ത് എന്നിൽ പാകിയിട്ട് എവിടേക്കാണ് എന്റെ മാധുരി നീ കടന്നു കളഞ്ഞത്.