ഉദരത്തിലെ പുതുജീവൻ
ഉദരത്തിലെ പുതുജീവൻ
ഒരു ദിവ്യനാളമായ് എന്നിൽ ഉദിച്ചൊരാ-
ചെറുജീവകണികയായ് നീ.
നീ വന്ന നാൾമുതൽ എന്നിലെ അമ്മയെ
നീ തൊട്ടുണർത്തുകയായിരുന്നു...
നിൻ സ്പർശം എപ്പോഴും എൻ ഉദരത്തിൽ പുതുജീവതാളമായ്
മാറുമാ നിമിഷങ്ങൾ,
ഞാനറിയുന്നു നിൻ ഓരോ ചലനവും
നീ എന്നിൽ വന്ന നിമിഷങ്ങൾ അത്രയും.
നിൻ സ്നേഹ സ്പന്ദനം
അറിയുമാ നിമിഷത്തിൽ
ഉദരത്തിൻ മഹിമ ഞാനാസ്വദിച്ചീടുന്നു..
ഒരേ ശ്വാസമായ് ഒരേ ജീവനായി
കഴിയുമീ നാളുകൾ എത്രയോ മഹത്തരം എന്നു ഞാനറിയുന്നു..
നിന്നിലെ ഓരോ വളർച്ചയും നീ തന്നെ
എന്നിലൂടെ തന്നെ എന്നെ അറിയിച്ചു..
ഇനിയുള്ള ദിനരാത്രികൾ എണ്ണിനീക്കുന്നു ഞാൻ എന്നും, നിൻ തിരുമുഖം
കണ്ട് കൊതിച്ചീടുവാൻ