1

ശുചിത്വബോധം

അറിയണം നാം ഇന്നീ ലോകം..
അറിയണം നാം ഇന്നീ കാലം..
ലോകത്തിൻ കോലങ്ങൾ
മാറുന്ന കാലം.
അറിയണം നാമിന്നിതെല്ലാം..
കാലത്തിൻ ചേഷ്ടകൾ
മാറ്റുന്നു നാം ഇന്ന്,
ലോകത്തിൻ നന്മക്ക്
എന്ന് കരുതിയാം..
മാറ്റങ്ങൾ നല്ലതായ്
കാണുമ്പോൾ ഇന്ന് നാം,
കാണാതെ പോകുന്നു
പഴയതിൻ മഹിമയും.
മാറ്റങ്ങൾ കൂടുന്നു
എന്ന് നാം അറിയുകിൽ..
പഴമകൾ കൂടുന്നതറിയാതെ പോകുന്നു.
പഴമകൾ പഴയതായ്
നാറുന്ന കാലം
അവിടെ തുടങ്ങുന്നു 
പുതിയൊരു മാറ്റം
ആധിയും വ്യാധിയും തന്നൊരു മാറ്റം
ലോകത്തിൻ നന്മകായ് കരുതിയ മാറ്റം.
അറിയണം നാം ഇന്നീ നാറ്റം
പഴമതൻ സുഗന്ധം പരക്കാൻ
ഉദിക്കണം ബോധം നിൻ ശിരസ്സിൽ
ഇനിയുള്ള  നല്ലൊരു നാളേക്ക് വേണ്ടി
അറിയണം പറയണം മാറ്റത്തിനായി
പ്രവർത്തിയിലൂടെന്നും ശുചിത്വബോധം.