1

നഷ്ടപ്പെട്ട ജീവനുകൾ

2021 ജൂണിൽ, കുറച്ച് വിദ്യാർത്ഥികൾ അടുത്തുള്ള ഒരു നാട്ടിൽ നിന്ന് ഞങ്ങളുടെ ഗ്രാമം സന്ദർശിക്കാനായെത്തി. ഞങ്ങളുടെ ഗ്രാമം പ്രകൃതി സൗന്ദര്യം നിറഞ്ഞതാണ്. പാലത്തിനടിയിലൂടെ ഒഴുകുന്ന നദി, പാറകൾ പൊട്ടിക്കുന്ന ക്വാറി, പാറമട, പ്രകൃതിയും മനുഷ്യനും സൃഷ്ടിച്ച കനാൽ തുടങ്ങി കണ്ണിന് കുളിർമയേകുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ഈ ഗ്രാമം ഫോട്ടോഗ്രാഫർമാർക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലമാണ്.

വിദ്യാർത്ഥികൾ ഫോട്ടോ എടുക്കാനാണ് വന്നത്. ഫോട്ടോ എടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾ കൈ കഴുകാനോ മറ്റോ ആയി കുളത്തിന്റെ അടുത്തെത്തി. പെട്ടെന്ന് ഒരാൾ കാൽ വഴുതി കുളത്തിൽ വീണു. അവനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തും കുളത്തിൽ ചാടി. മരണഭയത്താൽ രക്ഷിക്കാൻ ശ്രമിച്ച ആളെ മുങ്ങിത്താഴുന്നയാൾ കയറിപ്പിടിച്ചു. ഇരുവരും വെള്ളത്തിൽ മുങ്ങിപ്പോയി. ഉടൻ തന്നെ പോലീസും ഫയർഫോഴ്സും എത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാൻ സാധിച്ചില്ല. ഒരു നിമിഷത്തെ അശ്രദ്ധ രണ്ട് ജീവനുകൾ പൊലിഞ്ഞു.